Breaking News

വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക്: സ്വകാര്യ ബസുകൾ ഡിസം.21 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്


കൊച്ചി: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുന്നു. ബസുകള്‍ നിരത്തിലിറക്കുന്നതില്‍ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍ ബസുകള്‍ക്ക് അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അപകടകരമായ നിലയില്‍ ബസുകള്‍ റോഡിലിറക്കാന്‍ കഴിയില്ല. അതിനാല്‍ ബസുകള്‍ റോഡുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്നും ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു.


വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള യാത്രാ നിരക്ക് വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ ഈ മാസം 21നകം തീരുമാനമെടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നും ബസുടമകള്‍ അറിയിച്ചു.

No comments