Breaking News

അട്ടേങ്ങാനത്ത് സ്കൂൾ വിട്ട സമയത്ത് റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണത് പരിഭ്രാന്തി പരത്തി നാട്ടുകാരുടേയും റിക്ഷാ ഡ്രൈവർമാരുടേയും സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി


അട്ടേങ്ങാനം: അട്ടേങ്ങാനത്ത് സ്കൂൾ വിട്ട സമയത്ത് റോഡരികിൽ വൈദ്യുതി ലൈൻ പൊട്ടി വീണത് ഏറെ പരിഭ്രാന്തി പരത്തി. എന്നാൽ പ്രദേശത്തെ യുവാക്കളുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കുട്ടികളെ അത് വഴി കടത്തിവിടാതെയും, വൈദ്യുതി ബന്ധം വിഛേദിക്കാനുള്ള കാര്യങ്ങളും ചെയ്തതിനാൽ അപകടമില്ലാതെ രക്ഷപെട്ടു.

No comments