Breaking News

ഉത്സവ പറമ്പിൽ കുലുക്കികുത്ത് ചൂതാട്ടം; പരപ്പ കാരാട്ട് സ്വദേശിയടക്കം മൂന്ന്‌പേര്‍ പിടിയില്‍


രാവണീശ്വരം: തറവാട്ട് ക്ഷേത്ര ഉത്സവപറമ്പിന് സമീപം കുലിക്കികുത്ത് നടത്തുകയായിരുന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍. വേലേശ്വരത്തെ ഒരു തറവാട്ട് അമ്പലത്തില്‍ നടന്ന ഉത്സവപറമ്പിനടുത്ത് കുലുക്കികുത്ത് എന്ന ചൂതാട്ടം നടത്തിയ പരപ്പ കാരാട്ട് സ്വദേശി സന്തോഷ് (42), കല്ലൂരാവിയിലെ രാജേഷ് (39), ഉദുമയിലെ അഷ്‌റഫ് (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. കളിക്കളത്തില്‍ നിന്നും 6050 രൂപയും കണ്ടെടുത്തു.

No comments