Breaking News

സി.പി.ഐ (എം) ജില്ലാ സമ്മേളന ഭാഗമായി ജനു.16ന് പരപ്പയിൽ സെമിനാർ നടത്തും സംഘാടക സമിതിയായി


പരപ്പ: 2022 ജനുവരി 21 - മുതൽ 23 വരെ മടിക്കൈയിൽ നടക്കുന്ന സി.പി.ഐ (എം) ജില്ലാസമ്മേളനത്തിന്റെ ഭാഗമായി ജനുവരി 16ന് 2 മണിക്ക് പരപ്പയിൽ മാർക്സ് - ഗാന്ധി- അംബേദ്ക്കർ-നെഹ്റു ചിന്തകളും സമകാലിക ഇന്ത്യയും സെമിനാർ നടത്തും. കെ.ടി. കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയും . അഡ്വ. സീനത്ത് പ്രഭാഷണം നടത്തും. സംഘാടക സമിതി രൂപികരണ യോഗം പരപ്പയിൽ ഏരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു. പി.വി.ചന്ദ്രൻ അധ്യക്ഷനായി. ജില്ലാക്കമ്മറ്റി അംഗങ്ങളായ ടി.കെ. രവി,എം. ലക്ഷ്മി, ഏരിയാ ക്കമ്മറ്റി അംഗ ങ്ങളായ പാറക്കോൽ രാജൻ,എം.വി.രതീഷ് ,കെ.വി. പ്രമോദ് ,ബിരിക്കുളം ലോക്കൽ സെക്രട്ടറി വി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു. പരപ്പ ലോക്കൽ സെക്രട്ടറി ഏ.ആർ. രാജു സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ : പി.വി.ചന്ദ്രൻ ( ചെയർമാൻ) വി.മോഹനൻ , വി.ബാലകൃഷ്ണൻ,കെ.വി. പ്രമോദ് (വൈസ് ചെയർമാൻമാർ) ഏ.ആർ. രാജു (കൺവീനർ) എം.പി.രാഘവൻ. വിനോദ് പന്നിത്തടം . രമ്യ ഹരീഷ് (ജോ.. കൺവീനർ മാർ )

No comments