Breaking News

കുപ്രസിദ്ധ മോഷ്ടാവ് ഫാന്റം പൈലി പിടിയിൽ


ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി തിരുവനന്തപുരത്ത് പിടിയില്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പിഎംജി ജംഗ്ഷനില്‍ നിന്നാണ് ഷാജിയെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാജിക്ക് എതിരെ വർക്കല, പള്ളിക്കൽ, പൂജപ്പുര, മണ്ണന്തല, തൊടുപുഴ, വൈക്കം, പിറവം പൊലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണ കേസുകളാണുള്ളത്.





No comments