സംസ്ഥാന സീനിയർ വോളി : കാസർഗോഡ് ജില്ലാ വനിതാ ടീമിനെ വെള്ളരിക്കുണ്ട് സ്വദേശി ആൽബി തോമസ് നയിക്കും
വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിലെ നീലേശ്വരം പള്ളിക്കരയിൽ ഡിസം 31, ജനുവരി 1, 2 തീയ്യതികളിലായി നടക്കുന്ന സംസ്ഥാന സീനിയർ നോർത്ത് സോൺ വോളി ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ വനിതാ ടീമിനെ വെളളരിക്കുണ്ട് സ്വദേശി ആൽബി തോമസ് നയിക്കും. കേരള പോലീസ് താരങ്ങളാണ് ഇത്തവണ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി അണിനിരക്കുന്നത്.
മറ്റ് ടീമംഗങ്ങൾ : ശരണ്യ എൻ.എസ്, അനഘ എൻ.പി., മേരി അനീന, ആതിര എം ആർ ,സേതുലക്ഷ്മി, ആരതി ടി.പി, അലീന ആന്റണി, റജീന ജോസഫ് , നന്ദന കെ.വി , കാർത്തിക കെ.വി , ഏയ്ഞ്ചൽ ജോയ് .
കോച്ച്: മധു പി.കെ
മാനേജർ : സുരേഷ് പി.
No comments