Breaking News

ആർക്കേവ് ബ്രഷ് റൈറ്റിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ജലഛായ ചിത്രരചന ക്യാംപ് 'തുഹിനം2021' റാണിപുരത്ത് പുരോഗമിക്കുന്നു

രാജപുരം :  ആർക്കേവ് ബ്രഷ് റൈറ്റിങ് ആർട്ടിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ജലഛായ ചിത്രരചന ക്യാംപ് തുഹിനം 2021 റാണിപുരത്ത് ആരംഭിച്ചു. റാണിപുരം കെടിഡിസി റിസോർട്ട് കെട്ടിടത്തിന്റെ പ്രധാന ഭാഗത്ത് അൻപതിലധികം കലാകാരന്മാർ ചേർന്ന് ചുമർ ചിത്രരചന നടത്തിയത് വേറിട്ട കാഴ്ചയായി. കേരള ലളിത കലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ, സന്തോഷ് പള്ളിക്കര, ബാബു തോമസ്, ഇ.വി.അശോകൻ, ഗഫൂർ ലീഫ് എന്നിവർ ചേർ ന്ന് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രേഖിത നാരായണൻ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ജലചിത്ര രചന ക്യാംപിന് ജില്ലാ സെക്രട്ടറി വരദ നാരായണൻ, ക്യാംപ് ഡയറക്ടർ അശ്വതി പ്രഭാകരൻ, പിആർഒ സുകുമാരൻ പൂച്ചക്കാട്, ഹർഷ ദിനേശൻ, ഉണ്ണി അപർണ, മനോജ് പട്ടേന, ജെപി ജന്നൻ, വിനോദ് ശിൽപി തുടങ്ങിയവർ നേതൃത്വം നൽകി . ക്യാംപ് ഫയർ, ശിങ്കാരി മേളം എന്നിവ ക്യാംപിനെ വ്യത്യസ്തമാക്കി വരയും ജീവിതവും എന്ന വിഷയത്തിൽ ബാലചന്ദ്രൻ കൊട്ടോടി ക്ലാസെടുത്തു. ക്യാംപ് ഇന്ന് സമാപിക്കും.

No comments