Breaking News

യുണൈറ്റഡ് കസബ ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും


വള്ളിക്കടവ് :മലയോര മേഖലയിലെ കാൽപന്തു കളിയെ സ്നേഹിക്കുന്നവർക്ക് ആവേശത്തിന്റെ ഗോൾ മഴ തീർത്ത് മുന്നേറുന്ന ഓപ്പൺ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകുന്നേരം സമാപിക്കും. രണ്ട് ദിവസങ്ങളിലായി 50 ഇൽ അധികം ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക  സമിതി അംഗങ്ങൾ ആയ ആൽബിനും, രമേശൻ പറമ്പയും പറഞ്ഞു. ആദ്യ ദിനമായ ഇന്നലെ മുപ്പത്തിയേഴു  ടീമുകൾ മാറ്റുരച്ചു. വള്ളികടവ് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രണ്ടാം ദിവസവും മത്സരം പുരോഗമിക്കുകയാണ്.യുണൈറ്റഡ് കസബ വള്ളിക്കടവാണ് ടൂർണമെന്റ് സംഘടിപ്പിചിരിക്കുന്നത്. ഒന്നാം സമ്മാനം മൂവായിരത്തി ഒന്ന് രൂപയും ട്രോഫിയും. സമ്മാനദാന ചടങ്ങിൽ സാമൂഹിക സംസ്കാരിക മേഘലയിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘടക സമിതി അംഗങ്ങൾ പറഞ്ഞു.

No comments