Breaking News

ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചും മാവിൻതൈകൾ നൽകിയും ബിരിക്കുളം നവോദയാ വായനശാല


ബിരിക്കുളം: സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ബിരിക്കുളം നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചു. 'പത്മദളങ്ങള്‍' എന്ന പേരില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വായനശാല രൂപവത്ക്കരിക്കാന്‍ ചുക്കാന്‍ പിടിച്ചവരുള്‍പ്പടെ 21 ഓളം പ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. വീണ്ടുമൊരു ഒത്തുചേരലിന്റെ ഓര്‍മയ്ക്കായി മാവിന്‍തൈകളും സമ്മാനിച്ചു.  


പ്രസിഡന്റ് എം. ശശിധരന്‍ അധ്യക്ഷനായി. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി മുഖ്യാതിഥിയായി. നാടകരചയിതാവ് പ്രകാശന്‍ കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം കെ.പി. ചിത്രലേഖ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, എ.പി. സജിത്ത് കുമാര്‍, പി. രാഘവന്‍, പിനാന്‍ നീലേശ്വരം, വി.കെ. രാമചന്ദ്രന്‍, എ.വി. ബാലചന്ദ്രന്‍, പി.വി. കരുണാകരന്‍, കെ. ബാലന്‍, എ.വി. കൂടോല്‍ എന്നിവര്‍ സംസാരിച്ചു.

No comments