Breaking News

വരക്കാട് സെൻ്റ്.ജോസഫ് പള്ളിയിൽ തിരുനാളിന് തുടക്കമായി വികാരി ഫാ.ഫിലിപ്പ് ചേന്നാട്ട് കൊടിയേറ്റി


നർക്കിലക്കാട്:  വരക്കാട് സെൻ്റ് ജോസഫ് പള്ളിയിൽ തിരുനാളിന് തുടക്കം കുറിച്ച് വികാരി.ഫാ.ഫിലിപ്പ് ചേന്നാട്ട് കൊടിയേറ്റി .തുടർന്ന് വി.കുർബാനയും ,വചന സന്ദേശവും ,നൊവേനയും ഉണ്ടായിരുന്നു. ജനുവരി രണ്ട് വരെ എല്ലാ ദിവസവും വൈകുന്നേരം 4-ന് വി.കുർബാനയും നെവേനയും ഉണ്ടായിരിക്കും .ജനുവരി ഒന്നിന് ശനിയാഴ്ച ഫാ. പയസ് പടിഞ്ഞാറെ മുറി മുഖ്യ കാർമ്മികനായിരിയ്ക്കും. സമാപന ദിവസമായ  ജനുവരി 2 ന്ഞായർ ഫാ.ജോസഫ് മുട്ടത്തു കുന്നേലും മുഖ്യകാർമ്മികനായിരിക്കും.

No comments