Breaking News

കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ




രോഗിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സർജൻ ഡോ.കെ.ബാലഗോപാൽ ആണ് വിജിലൻസിൻ്റെ പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.

വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലൻസ് ഡിവൈ.എസ്.പി പി.എസ്.സുരേഷും സംഘവുമാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്.

No comments