Breaking News

കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ, ചന്തേര പോലീസിൽ പരാതി നൽകി


തൃക്കരിപ്പൂർ: ക്ഷേത്ര കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണന് പരാതി നൽകി. തൃക്കരിപ്പൂർ മുച്ചിലോട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നിർമ്മാണ തൊഴിലാളി പടോളി സുനിൽകുമാറി(47)ൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചാണ് ഭാര്യ എരമം പേരൂൽ സ്വദേശിനി ഷിനി പോലീസിൽ പരാതി നൽകിയത്. സമീപത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ രണ്ടു പേർ തലേ ദിവസംരാത്രിയിൽ സുനിൽകുമാറിനെ കൊണ്ടു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് രണ്ടു പേരെയും ചന്തേര പോലീസ് ചോദ്യം ചെയ്തു. .തൃക്കരിപ്പൂരിലെ കുഞ്ഞമ്പു – കമലാക്ഷി ദമ്പതികളുടെ മകനാണ് സുനിൽകുമാർ .

No comments