Breaking News

സി.പി.ഐ.എം എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടിയിൽ "സ്ത്രീ മുന്നേറ്റവും സമകാലിക ഇന്ത്യയും"എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഭീമനടി: ജനുവരി 21,22,23 തീയതികളിൽ മടിക്കൈയിൽ വെച്ച് നടക്കുന്ന സിപിഐ(എം) കാസറഗോഡ് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു എളേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീമനടിയിൽ "സ്ത്രീ മുന്നേറ്റവും സമകാലിക ഇന്ത്യയും"എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വ്യാപാരഭവനിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കെ ചന്ദ്രമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. സി.ജെ സജിത്ത് സ്വാഗതം പറഞ്ഞു.  ജില്ലാ സെക്രട്ടറി എം. സുമതി, ജില്ലാ പ്രസിഡണ്ട് പി.സി സുബൈദ, നീലേശ്വരം മുനിസിപ്പൽ ചെയർപെഴ്സൺ ടി.പി ശാന്ത, പി.ആർ ചാക്കോ, ടി.പി തമ്പാൻ സംസാരിച്ചു.

No comments