Breaking News

ജെ സി ഐ കാഞ്ഞങ്ങാട് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും അവാര്‍ഡ് വിതരണവും നടന്നു

കാഞ്ഞങ്ങാട്: സമൂഹവും, മറ്റുള്ളവരും എന്ത് വിചാരിക്കുമെന്ന് കരുതി സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും മാറ്റിവെക്കുന്ന സാഹചര്യത്തിലാണ്  ആത്മഹത്യ പ്രവണത വര്‍ദ്ധിക്കാന്‍ കാരണമെന്ന് ജെ. സി. ഐ ദേശീയ വൈസ് പ്രസിഡന്റ് ജെയ്‌സണ്‍ തോമസ് പറഞ്ഞു. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നും ജെയ്‌സണ്‍ പറഞ്ഞു. ജെ.സി.ഐ കാഞ്ഞങ്ങാടിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഹോട്ടല്‍ എമിറേറ്റ്‌സില്‍  ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സുനില്‍ കുമാര്‍. ബി അധ്യക്ഷനായിരുന്നു. കാഞ്ഞങ്ങാടിന്റെ സിനിമ സംവിധായകന്‍ സെന്ന ഹെഗ്ഡേ വിശിഷ്ടാതിഥിയായിരുന്നു. ജെസിഐ കാഞ്ഞങ്ങാടിന്റെ  2022 വര്‍ഷത്തെ പ്രൊഫഷണല്‍ എക്‌സലന്‍സി അവാര്‍ഡ് കാഞ്ഞങ്ങാട്ടെ പ്രമുഖ ഗര്‍ഭാശയ രോഗ വിദഗ്ധ ഡോക്ടര്‍ സബീന അബൂബക്കറിനും വ്യാപാരമേഖലയിലെ ഐക്കണ്‍ അവാര്‍ഡിന് യുവ വ്യാപാരിയും വൈറ്റ് ഹൗസ് ടൈല്‍സ് സ്ഥാപന ഉടമയുമായ മനു പ്രഭക്കും,  സേവന രംഗത്തെ മികവിനുള്ള പുരസ്‌കാരം കാഞ്ഞങ്ങാട് നന്മമരം കൂട്ടായ്മയിലെ സജീവസാന്നിധ്യമായ സലാം കേരളയ്ക്കും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ദേശീയ കോര്‍ഡിനേറ്റര്‍ വി.കെ.സജിത് കുമാര്‍, മേഖല പ്രസിഡന്റ് കെ. ടി.സമീര്‍, കെ. വി രാജേഷ്, ഡോക്ടര്‍ നിതാന്ത് ബാല്‍ശ്യാം, പി.സത്യന്‍ മാസ്റ്റര്‍, ഡോക്ടര്‍ രാഹുല്‍ എ. കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചാന്ദേഷ് ചന്ദ്രന്‍ സ്വാഗതവും രതീഷ് അമ്പലത്തറ നന്ദിയും പറഞ്ഞു

No comments