Breaking News

'വെള്ളരിക്കുണ്ട് ബൈപ്പാസ് റോഡ് ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കണം': മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ബൈപ്പാസ് റോഡ് ടാറിംഗ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.പി.ഐ.എം ബളാൽ ലോക്കൽ കമ്മറ്റിയംഗം സണ്ണി മങ്കയം ഉദ്ഘാടനം ചെയ്തു. കെ.വി ബാലകൃഷ്ണൻ അധ്യക്ഷനായി. ചാക്കോ പി.ഒ സ്വാഗതം പറഞ്ഞു. ടി.വി തമ്പാൻ, പി.ടി ചാക്കോ, ബൈജു, ഗിരീഷ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.വി ബാലകൃഷ്ണൻ (പ്രസിഡണ്ട്), പ്രമേഷ് പ്രണവം (വൈസ് പ്രസിഡണ്ട്), ചാക്കോ പി.എം (സെക്രട്ടറി), ഷാജി ജോസഫ് (ജോ. സെക്രട്ടറി)

No comments