ജന്മദിനം നന്മദിനമാക്കി അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യ അർബുദ രോഗികൾക്ക് തൻ്റെ തലമുടി ദാനം ചെയ്‌താണ് ശരണ്യ ജന്മദിനം മാതൃകാപരമാക്കിയത്
അട്ടേങ്ങാനം: ക്യാൻസർ രോഗികൾക്ക്ദാനംനൽകാൻ താൻ പൊന്നുപോലെ ഓമനിച്ചും പരിപാലിച്ചും വളർത്തിയ സമൃദ്ധമായ തലമുടി മുറിച്ച് അട്ടേങ്ങാനം മൂരിക്കടയിലെ ശരണ്യയുടെ ജന്മദിനാഘോഷം നാടിന് വേറിട്ട മാതൃകയായി. അർബുദ രോഗികൾക്കാവശ്യമായ തലമുടി നൽകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നന്നെ തൃശൂർ ഹെയർ ബാങ്കിന്റെ വാടസ്‌സപ്പ് കൂട്ടായ്‌മയിലെ സന്ദേശം ശ്രദ്ധയിൽപെട്ടതോടെയാണ് തനിക്ക് നല്ലപോലെ വളരുന്ന തലമുടി എന്തുകൊണ്ട് അർബുദരോഗികൾക്ക് നൽകിക്കുടെന്ന് ശരണ്യ ആലോചിച്ചത്. തന്റെ ആഗ്രഹം വീട്ടുകാരുമായി പങ്കുവെച്ചപ്പോൾ പനങ്കുലപോലവളർന്ന തലമുടി മുറിച്ച്‌ദാനം ചെയ്യുന്നത് കേട്ട് ആദ്യം അമ്പരന്നെങ്കിലും അട്ടേങ്ങാനത്തെ വ്യാപാരിയും പുരോഗമന പ്രസ്ഥാനത്തിന്റെ പ്രവർത്തകനുമായ ശ്രീകാന്തിന്റെ പ്രോൽസാഹനം കൂടിയായപ്പോൾ വിട്ടുകാരും അയൽക്കാരും ശരണ്യയുടെ തീരുമാനം ശരിവെച്ചു തന്റെ ഇരുപത്തിനാലാം ജന്മദിനമായ ഞായറാഴ്‌ച രാവിലെ വീട്ടുകാരുടെ മുന്നിൽവെച്ച് ശണണ്യ 28 ഇഞ്ച് നീളത്തിൽ തലമുടി മുറിച്ച്മാറ്റി കൊറിയർ വഴി തൃശൂർ കേശബാങ്കിലേക്ക് അയച്ച്‌കൊടുക്കുകയായിരുന്നു.
No comments