Breaking News

മയക്കുമരുന്നുമായി ബി കോം വിദ്യാർത്ഥികളടക്കം മൂന്ന് പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു


കുണ്ടംകുഴി: മയക്കുമരുന്നുമായി ബീ കോം വിദ്യാർത്ഥികളടക്കം മൂന്ന് പേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു

വലിയപാറയിലെ കണ്ണൻ (20) വേളാഴിയിലെ അഖിലേഷ് (21) മരുതടുക്കത്തെ സിദ്ധാർത്ഥ് (20) എന്നിവരെയാണ് സി ഐ ദാമോദരൻ അറസ്റ്റ് ചെയ്തത്.കണ്ണൻ, സിദ്ധാർത്ഥ് എന്നിവർ പീപ്പിൾസ് കോളേജ്  ബീ കോം വിദ്യാർത്ഥികളാണ്.ഇന്നലെ വൈകുന്നേരം മൂന്നാം കടവ് റോഡിൽ വാഹന പരിശോധന നടത്തവേ ബൈക്കിൽ വരികയായിരുന്നു വിദ്യാർത്ഥികൾ.സിഐ ദാമോദരനും സംഘവും നടത്തിയ പരിശോധനയിൽ 320 മില്ലി എംഡി എം എ മാരകമയക്കുമരുന്നു കണ്ടെടുത്തു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും

No comments