'കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ ആരംഭിക്കുക': കരിന്തളം സാന്ത്വനം പുരുഷ സ്വയംസഹായ സംഘം വാർഷിക പൊതുയോഗം
കരിന്തളം: കോവിഡ് പ്രതിസന്ധി ഉയർന്ന സാഹചര്യത്തിൽ കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉടൻ തന്നെ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് കരിന്തളം സാന്ത്വനം പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു കെ കെ നാരായണൻ അധ്യക്ഷത വഹിച്ചു, ബി.ദാമോദരൻ സ്വാഗതവും,പി രാഘവൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി വി സി പദ്മനാഭൻ പ്രസിഡന്റ്, വി രാജ്മോഹനൻ സെക്രട്ടറി, പ്രസാദ് കെ ഖജാൻജി, വൈസ് പ്രസിഡന്റ് എ വി ദാമോദരൻ, ജോയിന്റ് സെക്രട്ടറി വികെ ഗോപി എന്നിവരെ തിരഞ്ഞെടുത്തു.
No comments