മഹിളാ മോർച്ച കാസർഗോഡ് ജില്ലാ നേതൃയോഗം ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്തു
കാസർഗോഡ് : സിപിഎമ്മിൻ്റെ ജില്ലാ സമ്മേളനം കണക്കിലെടുത്ത് കാസർഗോഡ് ജില്ലയിലെ പൊതുപരിപാടികൾക്കുള്ള നിരോധനം പിൻവലിച്ച കാസർഗോഡ് ജില്ലാ കളക്ടറുടെ നടപടി കേരളത്തിലെ സർക്കാരുദ്യോഗസ്ഥർക്ക് കോവിഡിനെക്കാൾ ഭയം സിപിഎമ്മിനെയാണെന്നതിൻ്റെ തെളിവാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. മഹിളാ മോർച്ച കാസർഗോഡ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത പാർട്ടിയാണ് സിപിഎമ്മെന്ന് പ്രളയകാലത്ത് തന്നെ തെളിഞ്ഞതാണ്. സിപിഎമ്മിനേക്കാൾ കേരളത്തെ ബാധിച്ച വലിയ വൈറസ് വേറെ ഇല്ലാത്തത് കൊണ്ട് കളക്ടറുടെ നടപടിയിൽ തെറ്റില്ലെന്നും രവീശ തന്ത്രി പരിഹസിച്ചു. തുടർന്ന് ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മൈക്രോ ഡൊണേഷൻ ക്യാംപയിനും അദ്ദേഹം തുടക്കം കുറിച്ചു.
മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് തി, ദേശീയ നിർവ്വാഹക സമിതിയംഗം അശ്വിനി എംഎൽ, ജില്ലാ ജനറൽ സെക്രട്ടറി ലസിത കേശവ എന്നിവർ സംസാരിച്ചു.
No comments