കാസർകോട് ഷിറിയ പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 5 തോണികൾ പിടികൂടി
കാസർകോട് :ഷിറിയ പുഴയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 05 തോണികൾ പിടികൂടി.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്. ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റൈഡിൽ കുമ്പള പി. കെ.. നഗർ, ഭാഗത്തേക്ക് അനധികൃതമായി മണൽ കടത്തുകയായിരുന്ന 05 തോണികൾ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.പോലീസ് സംഘത്തിൽ കുമ്പള സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻമാരായ ഹിതേഷ് രാമചന്ദ്രൻ, പവിത്രൻ. എം, സുഭാഷ്. കെ, ശരത്. എ, രതീഷ് കുമാർ, അനൂപ് കെ ആർ എന്നിവർ ഉണ്ടായിരുന്നു
No comments