വിലയിടിവിന് പരിഹാരമായി നാളികേരത്തിനും സബ്സിഡി വേണം: ജെറ്റോ ജോസഫ്
വെള്ളരിക്കുണ്ട്: തേങ്ങയുടെ വിലയിടിവ് പരിഹരിക്കാനും കർഷകർക്ക് ഏറ്റവും ഗുണകരമാകുവാനും റബർ വിലയിടിവിൽ ഉണ്ടായ വ്യത്യാസം പരിഹരിച്ചപോലെ തേങ്ങക്കും താങ്ങുവിലയുടെയും മാർക്കറ്റ് വിലയുടെയും അന്തരം ബാങ്കിൽ കിട്ടുന്ന രീതിയിൽ ആക്കിയാൽ കർഷകർക്ക് ഏറെ ഗുണകരമാകും
മാർക്കറ്റ് ഫെഡിനെയും , നാംഫെഡിനെയും ഒകെ ഉൾപ്പെടുത്തി കാര്യങ്ങൾ പരിഹരിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും കർഷകർക്ക് സബ്സിഡി നേരിട്ട് ബാങ്കിൽ കിട്ടുന്നതും വളരെ ഗുണകരവും സർക്കാരിന് നേട്ടവുമാണ് മുൻപ് എന്നൊക്കെ തേങ്ങാ സംഭരണം നടത്തിയപ്പോളും പരാജയമായിരുന്നു എന്നത് ഇവിടെ ഓർക്കേണ്ടതാണ് ഇതുപോലെയുള്ള സംഭരണങ്ങളിൽ ഉണ്ടാകുന്ന കെടുകാര്യസ്ഥതയും അഴിമതിയും ഇല്ലാതാക്കാനും ഇതുകൊണ്ട് സാധിക്കും. കരം അടച്ച രസീതും കൃഷി ഓഫിസിൽ നിന്നുള്ള സാക്ഷ്യപത്രവും അതുമല്ലങ്കിൽ മുൻപ് പഞ്ചായത്തുകൾ തോറും രൂപീകരിച്ച തെങ്ങു കൃഷി ക്ലസ്റ്ററുകളിൽ ഓരോ കർഷകന്റെയും കൈവശമുള്ള തെങ്ങിന്റെ എണ്ണം ഓരോ തെങ്ങിലും എണ്ണം രേഖപ്പെടുത്തിയ രേഖകൾ ഉണ്ട് . അതിൻപ്രകാരം അനുവദിക്കാവുന്ന തേങ്ങയുടെ എണ്ണം പ്രതി അല്ലങ്കിൽ തൂക്കം കണക്കാക്കി മാർക്കറ്റ് വിലയിൽ വരുന്ന അന്തരം കർഷകർക്ക് നേരിട്ട് കിട്ടാനുള്ള അവസരം ഉണ്ടാക്കണം എന്നും ആവശ്യപ്പെട്ടു.
തെങ്ങു കൃഷി ക്ലസ്റ്ററുകൾ പുനർജീവിപ്പിച്ചു കർഷകർക്ക് സബ്സിഡി നേരിട്ട് കിട്ടാനുള്ള നടപടികൾ സ്വീകരിക്കണം എന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൃഷി മന്ത്രിക്കു നിവേദനം സമർപ്പിക്കുകയും ചെയ്തു
No comments