Breaking News

പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് & വർക്കേഴ്സ് അസോസിയേഷൻ 'ചമയം' നീലേശ്വരം മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു


രാജപുരം: കണ്ണൂർ കാസർകോട് ജില്ലാ പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ചമയം നിലേശ്വരം മേഖല കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട നിലവിലെ പ്രസിഡന്റ് വിജയൻ ചെറുവത്തൂരിന്റെ ഒഴിവ് നികത്താനാണ് ഭാരവാഹികളെ പുനസംഘടിപ്പിച്ചത്. യോഗത്തിൽ പ്രസിഡന്റ് വിജയൻ ചെറുവത്തൂർ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാർ കമ്പല്ലൂർ, സെക്രട്ടറി രവീന്ദ്രൻ കൊട്ടോടി, ജോയിന്റ് സെക്രട്ടറി ജോബി നവരസ, ട്രഷറർ രഞ്ജിത്ത് മൂന്നാംകുറ്റി, ജില്ലാ ട്രഷറർ കെ.രമേശൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ പ്രസിഡന്റായി രവീന്ദ്രൻ കൊട്ടോടി, സെക്രട്ടറിയായി ജോബി നവരസ, ജോയിന്റ് സെക്രട്ടറിയായി അജിത് അമേയ എന്നിവരെ യോഗം തെരഞ്ഞെടുത്തു.

No comments