Breaking News

ജില്ലാതല ദേശഭക്തി ഗാന മത്സരം; കുട്ടമത്ത് സ്‌കൂളിന് ഒന്നാം സ്ഥാനം


ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി സ്മാരക സമിതിയുമായി സഹകരിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ജി എച്ച് എസ് എസ് കുട്ടമത്ത് ഒന്നാം സ്ഥാനം നേടി. ജി എച്ച് എസ് എസ് പിലിക്കോട് രണ്ടാം സ്ഥാനവും രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം മൂന്നാം സ്ഥാനവും നേടി. സെന്റ് തോമസ് എച്ച്എസ്എസ് തോമാപുരം പ്രോത്സാഹന സമ്മാനം നേടി. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാ നഗർ കളക്ടറേറ്റിന് സമീപം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി ആര്‍ ചേംബറില്‍ ജനു-11 ഉച്ചയ്ക്ക് 2.30 ന്വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തില്‍ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയിലെ 19 സ്‌കൂളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.


ദേശഭക്തിഗാന മത്സരം കാഞ്ഞങ്ങാട്  നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.

 

No comments