Breaking News

വെള്ളരിക്കുണ്ട് കല്ലഞ്ചിറയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കല്ലഞ്ചിറ കയറ്റത്തിൽ ഇന്ന് രാവിലെ കെ.എസ്. ആർ.ടി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാലിന് പരുക്കേറ്റ കാഞ്ഞങ്ങാട് ഐങ്ങോത്ത് സ്വദേശി ബാബുവിനെ വെള്ളരിക്കുണ്ട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വരക്കാട് നിന്നും പുറപ്പെട്ട് മംഗലാപുരത്തേക്ക് പോകുന്ന  കെ. എസ്. ആർ ടി.സി ബസും കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വെള്ളരിക്കുണ്ടിലേക്ക് ടൈൽസ് തൊഴിലാളികൾ സഞ്ചരിച്ച സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.

No comments