Breaking News

പരപ്പ മാളൂർക്കയം അങ്കൻവാടി പരിധിയിലെ കിടപ്പു രോഗികൾക്ക് ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ സി നമ്പർ:91 മാളൂർക്കയം അങ്കണവാടി പരിധിയിലെ കിടപ്പു രോഗികളായവർക്കും നോക്കാനാരുമില്ലാത്തവർക്കും ഉള്ള ട്രൈബൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം  വാർഡ് മെമ്പർ രമ്യ ഉദ്ഘാടനം ചെയ്തു. മാളൂർക്കയം അങ്കണവാടിയിൽ വച്ച് നടന്ന ചടങ്ങിൽ അങ്കണവാടി ടീച്ചർ രാധാവിജയൻ സ്വാഗതവും എസ്.ടി പ്രമോട്ടർ സനോജ് അദ്ധ്യക്ഷതയും വഹിച്ചു, പ്രമോട്ടർ നാരായണൻ ആശംസയർപ്പിച്ച് സംസാരിച്ചു, ഹെൽപ്പർ കാർത്യായനി നന്ദി പറഞ്ഞു.

No comments