Breaking News

ഡിവൈഎഫ്ഐ പരപ്പ മേഖല സമ്മേളനം ജനുവരി 30ന് പ്രതിഭാ നഗറിൽ സംഘാടക സമിതി രൂപീകരിച്ചു

പരപ്പ: ഡിവൈഎഫ്ഐ പരപ്പ മേഖല സമ്മേളനം 2022 ജനുവരി 30ന് പ്രതിഭാ നഗറിൽ വെച്ച് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ ജോ. സെക്രട്ടറി എ.ആർ.രാജു ഉദ്ഘാടനം ചെയ്തു.അമൽ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ, വിനോദ് കുമാർ, പി.സുരേന്ദ്രൻ, സി.രതിഷ് എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ വി.ബാലകൃഷ്ണൻ (ചെയർമാൻ) വിനോദ് കുമാർ (വൈസ്.ചെയർമാൻ) ഗിരീഷ് കാരാട്ട് (കൺവീനർ) അമൽ തങ്കച്ചൻ (ജോ.കൺവീനർ)

No comments