Breaking News

'ഇടത്തോട്-നീലേശ്വരം റോഡ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധം': ബിജെപി സമരത്തിലേക്ക്


വെള്ളരിക്കുണ്ട്: ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ചോയംകോട് വഴി നീലേശ്വരത്തേക്ക് പോകുന്നത്, ഈ റോഡ് കാൽനട യാത്ര പോലും പ്രയാസമായി.വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പണി ഇനിയും പൂർത്തിയാക്കിയിട്ടില്ല. ഇരുചക്ര വാഹനങ്ങൾ ദിവസവും അപകടത്തിൽ പെടുന്നു.ജനപ്രതിനിധികൾ തിരിഞ്ഞുനോക്കാത്ത ഈ റോഡ് എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കണം അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന്  ബിജെപി കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മിറ്റി യോഗം അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജനുവരി 13ന് സായാഹ്ന ധർണ്ണ  നടത്താൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ബിജെപി കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.സി.പത്മനാഭൻ അധ്യക്ഷം വഹിച്ചു, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി എസ് കെ ചന്ദ്രൻ, വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി രഞ്ജിത്ത് വരയിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, രാജൻ പുതുകുന്ന് , കിരൻ രാജ്,കുമാരൻ. സി, രമ്യ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പുതുകുന്ന് സ്വാഗതവും, പഞ്ചായത്ത് കമ്മിറ്റി അംഗം ഷീല.സി നന്ദിയും പറഞ്ഞു .

No comments