Breaking News

'കാലിക്കടവ്-പാലാന്തടം- പരപ്പച്ചാൽ റോഡ് മെക്കാഡം ചെയ്ത് ഗതാഗതയോഗ്യമാക്കണം': കുറുഞ്ചേരി മോഡേൺ ആർട്സ്&സ്പോർട്സ് ക്ലബ് വാർഷിക പൊതുയോഗം സമാപിച്ചു


ഭീമനടി: കാലിക്കടവ് - കുറുഞ്ചേരി-പാലാന്തടം - പരപ്പച്ചാൽ റോഡ് മെക്കാഡം ടാറിങ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് കുറുഞ്ചേരി മോഡേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.കെ സുബീഷ് അധ്യക്ഷനായി. സെക്രട്ടറി അമൽ ദേവ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.കെ സുബീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു .എകെജി വായനശാല സെക്രട്ടറി പി കെ രമേശൻ, സി വിനോദ് കുമാർ, പി വി സനീഷ്, സി സജിത്ത്, കെ വി വിപിൻ എന്നിവർ സംസാരിച്ചു. അമൽ ദേവ് സ്വാഗതവും കെ വിനീഷ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി സജിത്ത് (പ്രസിഡന്റ്), കെ വിനീഷ് (വൈസ് പ്രസിഡന്റ്), കെ സുബീഷ് (സെക്രട്ടറി), കെ വി വിപിൻ (ജോയിന്റ് സെക്രട്ടറി).

No comments