Breaking News

ധീരജിൻ്റെ കൊലപാതകത്തിൽ പ്രതിഷേധം വ്യാപിക്കുന്നു: ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി ഒടയംചാലിൽ പ്രതിഷേധ പ്രകടനം നടത്തി

രാജപുരം: ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ എസ്. എഫ്. ഐ പ്രവർത്തകൻ ധീരജിനെ കോൺഗ്രസ്‌ ഗുണ്ടകൾ ചേർന്നു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാലിൽ പ്രതിഷേധ പ്രകടനം നടത്തി. DYFI ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്,ടി.കോരൻ, റിനീഷ് ബേളൂർ,കിരൺ വയമ്പ്, രാഹുൽ കോടോം, കുഞ്ഞികൃഷ്ണൻ കോടോം,ഷൈജിൻ കോട്ടക്കുന്ന് എന്നിവർ സംസാരിച്ചു.ബ്ലോക്ക്‌ കമ്മിറ്റി അംഗം രഘുനാഥ്‌. കെ. ആർ സ്വാഗതവും ബ്ലോക്ക് ട്രെഷറർ ടി. വി. പവിത്രൻ അധ്യക്ഷതയും വഹിച്ചു.

No comments