Breaking News

കേരള കോൺഗ്രസ് അംഗത്വവിതരണം: ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ടിൽ വച്ച് വൈസ്ചെയർമാൻ അഡ്വ.ഫിലിപ്പ് കുന്നപ്പള്ളി നിർവ്വഹിച്ചു


വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് (ജോസഫ്) അംഗത്വവിതരണം ജില്ലാതല ഉദ്ഘാടനം വെള്ളരിക്കുണ്ട് ആർ പി എസ് ഹാളിൽ വച്ച് നടന്നു. മെമ്പർഷിപ്പ് ഉദ്ഘാടനം   കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വക്കേറ്റ് ഫിലിപ്പ്  കുന്നപ്പള്ളി കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പൈനാപ്പള്ളി എബ്രഹാം തോണക്കര കൃഷ്ണൻ തണ്ണോട്ട്  കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയി മാരിഡിയിൽ ഷിജി കുമ്പിളുവേലിൽ മണ്ഡലം പ്രസിഡണ്ട് മാരായ ജോസ് തേക്കുംകാട്ടിൽ ബിജു പുതുപ്പള്ളിതകടിയേൽ ബിനോയ് വള്ളോപ്പള്ളി  ഫിലിപ്പ് ചാരത്ത് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്  യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി എബിൻ തോണക്കര ഷാജി വെള്ളരിക്കുണ്ട് ഡാനി പടുപ്പ്  സണ്ണി വട്ടത്ത് എന്നിവർ പ്രസംഗിച്ചു പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയായി പ്രിൻസ് ജോസഫിനെയും ജില്ലാ വൈസ് പ്രസിഡണ്ടായി ടോമി കുരുവിലാനിയയും സംസ്ഥാന വൈസ് ചെയർമാൻ  ഫിലിപ്പ് കുന്നപ്പള്ളി നോമിനേറ്റ് ചെയ്തു

No comments