Breaking News

പരപ്പ നായിക്കയം പാലവളപ്പിന് സമീപം റബ്ബർ തോട്ടത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി


വെള്ളരിക്കുണ്ട് : പരപ്പ നായിക്കയം പാലവളപ്പിന് സമീപം പഞ്ചമി എസ്റ്റേറ്റിൽ പുരുഷൻ്റെ അസ്ഥികൂടം കണ്ടെത്തി. ഒരു മാസത്തെ കാല പഴക്കം കരുതുന്നു. അസ്ഥികൂടത്തിന് സമീപത്തുള്ള മരക്കൊമ്പിൽ തുണി കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ തൂങ്ങി മരിച്ചതാണെന്ന് കരുതുന്നു.

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ ആളുടെ മൃതദേഹമാണോയെന്ന് സംശയിക്കുന്നു. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് സർജൻ എത്തിയ ശേഷം മറ്റ് നടപടിക്രമങ്ങൾ ആരംഭിക്കും.

No comments