Breaking News

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ബിരിക്കുളം ചേമ്പേന അയ്യപ്പ ഭജന മഠത്തിൽ പൂജ പുഷ്പോദ്യാന സമർപ്പണം നടത്തി


പ്ലാസ്റ്റിക് മുക്ത ശബരിമല, മാലിന്യ മുക്ത തീർത്ഥാടനം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ചേമ്പേന ശ്രീ അയ്യപ്പ ഭജന മഠത്തിൽ പുഷ്പോദ്യാന സമർപ്പണം നടത്തി. ഭജനമഠം പ്രസിഡൻറ് കെ.വി. ഭാസ്ക്കരൻ അദ്ധ്യക്ഷനായി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെ.പി. ചിത്രലേഖ ഉദ്ഘാടനം നിർവ്വഹിച്ചു. പുണ്യം പൂങ്കാവനം ജില്ലാ കോഡിനേറ്റർ രമേശൻ കരുവാച്ചേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജയരാജൻ ഗുരുസ്വാമി, വിജയൻ മണിയറ, സജിത രവീന്ദ്രൻ , രഘുനാഥ് കെ.വി ,  കെ.ശശീധരൻ , ബാബു ചേമ്പേന തുടങ്ങിയവർ സംസാരിച്ചു.

No comments