ഉദുമയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവം, മേൽപറമ്പ് പോലീസ് കേസെടുത്തു, പ്രതികൾ കസ്റ്റഡിയിൽ
ഉദുമ: ഉദുമയില്‍ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ഓട്ടോയില്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച മൂന്ന് പേരെ ഇന്നലെ രാത്രി നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരിന്നു, ഉദുമയിൽ മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പളളിയില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് തട്ടിപോകാനുളള ശ്രമം നടത്തിയത്. കുട്ടിയെ പിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടില്‍ വിവരം പറയുകയായിരുന്നു കുട്ടി . ഉടന്‍ വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും നാട്ടുകാര്‍ പല വഴിയിലും അന്വേഷണം നടത്തുന്നതിനിടയില്‍ ഉദുമ വില്ലേജ് ഓഫീസിന് പിറക് വഴത്തുളള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുളളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടു പേര്‍ നാട്ടുകാരുടെ പിടിയിലായി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവറായ യുവാവും, കൊല്ലം കുണ്ടറ സ്വദേശിയായ ഉദുമ റെയിൽവെ ഗേറ്റിനു സമീപത്തെ രാത്രികാല മത്സ്യ കച്ചവട ക്കാരനുമാണ് പിടിയിലായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ബേക്കല്‍ പോലീസ് രണ്ടുപേരെയും, ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഓടി പോയ ആള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ വ്യാപകമാക്കിയതോടെ രാത്രി വൈകി ഉദുമയിലെ ഒരു ബില്‍ഡിംങ്ങിന് മുകളില്‍ ഒളിച്ച നിലയില്‍ കണ്ടെത്തി. ഇയാളെയും പോലീസിന് കൈമാറി.
No comments