Breaking News

മദ്യപിച്ച് വാഹനമോടിച്ച് എഎസ്‌ഐ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടു; പിന്തുടർന്ന് പിടികൂടി നാട്ടുകാർ; കേസ്


മദ്യപിച്ച് വാഹനമോടിച്ച എഎസ്‌ഐ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. തൃശൂരില്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പിന്നീട് എഎസ്‌ഐയേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്‌ഐ പ്രശാന്തിനെ അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചു, അപകടം ഉണ്ടാക്കി എന്നതുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിറന്നാളാഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു പ്രശാന്തും സുഹൃത്തുക്കളും. ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം ഒരു കിലോ മീറ്ററോളം നിര്‍ത്താതെ പോയി. പിന്നീട് വാഹനത്തിന് സംഭവിച്ച കേടുപാടുകള്‍ പരിശോധിക്കാന്‍ നിര്‍ത്തിയപ്പോഴാണ് ഒരുകൂട്ടം നാട്ടുകാര്‍ എത്തിയത്. പ്രശാന്ത് തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

No comments