Breaking News

സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനം ഈ മാസം 21 മുതലാണ് സ്‌കൂളുകൾ അടക്കുക.


കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈനിലൂടെയായിരിക്കും ക്ലാസുകള്‍ നടത്തുക. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്ക് മാറ്റമില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. രാത്രികാല കര്‍ഫ്യു തത്കാലം നടപ്പാക്കേണ്ടെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

No comments