Breaking News

ചാമുണ്ഡി, വിഷ്ണുമൂർത്തി, കാരഗുളികൻ തെയ്യങ്ങൾ ഭക്തർക്ക് മുന്നിൽ നിറഞ്ഞാടി അനുഗ്രഹം ചൊരിഞ്ഞു വെള്ളരിക്കുണ്ട് വിഷ്ണുമൂർത്തി ദേവസ്ഥാന കളിയാട്ടത്തിന് സമാപനം



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ) ക്ഷേത്ര ഉത്സവവും വിഷ്ണു മൂർത്തി ദേവസ്ഥാനത്തെ കളിയാട്ട മഹോത്സവവും സമാപിച്ചു.  ജനു. തിങ്കളാഴ്ച്ച വൈകിട്ട് വിഷ്ണുമൂർത്തി ദേവസ്ഥാനത്തേക്ക് ദീപവും തിരിയും എഴുന്നള്ളിച്ചതോടെയാണ് കളിയാട്ട മഹോത്സവത്തിന് തുടക്കമായത് തുടർന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം അരങ്ങേറി. ചൊവ്വാഴ്ച്ച രാവിലെ ചാമുണ്ഡി, വിഷ്ണു മൂർത്തി, കാരഗുളികൻ തെയ്യങ്ങൾ അരങ്ങിലെത്തി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി ഭക്തജനങ്ങൾ ദേവസ്ഥാനത്തെത്തി. കളിയാട്ടത്തിനെത്തിയ ഭക്തജനങ്ങൾക്ക് അന്നദാനവും ഒരുക്കിയിരുന്നു.












No comments