Breaking News

ആളുകള്‍ കൂടിയിരുന്ന കിണറിന്റെ ചുറ്റുമതില്‍ തകര്‍ന്നു; യുപിയില്‍ 11 മരണം


ഉത്തര്‍പ്രദേശില്‍ കിണറ്റില്‍ വീണ് 11 പേര്‍ മരിച്ചു. വിവാഹ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. മരിച്ച 11 പേരും വനിതകളാണ്. ചടങ്ങുകള്‍ കാണാനിരുന്ന സ്ലാബ് തകര്‍ന്നാണ് ദുരന്തമുണ്ടായത്. കുശി നഗറിലാണ് സംഭവം. കല്യാണവുമായി ബന്ധപ്പെട്ട ഹാല്‍ദി ചടങ്ങുകാണാനായിരുന്നു സ്ത്രീകള്‍ കിണറിന് മുകളില്‍ കയറിയത്. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രില്‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. രണ്ട് പേരുടെ നിലഗുരുതരമാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി.

No comments