Breaking News

കെ സി ഇ എഫ് സ്ഥാപക ദിനം വെള്ളരിക്കുണ്ട് താലൂക്കിൽ വിപുലമായി ആഘോഷിച്ചു


കൊന്നക്കാട് :KCEF സ്ഥാപകദിനാഘോഷം വെള്ളരിക്കുണ്ട് താലൂക്കിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കെ പി സി സി കോൺഗ്രസ്‌ പോഷക സംഘടാനയായി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ഔദ്യോഗികമായി അംഗീകരിച്ചതും ആഘോഷത്തിന് മാറ്റു കൂട്ടി.മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകളായ ബളാൽ, മാലോo, കൊന്നക്കാട് എന്നിവിടങ്ങളിൽ പതാക ഉയർത്തി. കൊന്നക്കാട് ബ്രാഞ്ചിൽ താലൂക്ക് സെക്രട്ടറി രതീഷ്ഒന്നാമന്റെ നേതൃത്വത്തിൽ മധുര വിതരണം നടത്തി. ചിറ്റാരിക്കാലിൽ നടന്ന ചടങ്ങിൽ പ്രമുഖ സഹകാരിയും മുൻ ജില്ലാ ഭാരവാഹിയുമായ കുര്യക്കോസ്നെ ആദരിച്ചു.താലൂക്ക് പ്രസിഡന്റ്‌ അബ്ദുള്ള, സംസ്ഥാന കമ്മറ്റി അംഗം ജോസ്തോമസ്,ജോസ് പ്രകാശ്, ബെന്നി ഫ്രാൻസിസ്, ഗോവിന്ദൻ, ജോബി തുടങ്ങിയവർ നേതൃത്വം നൽകി. മാത്യു എം മാത്യു, അനുരാധ, ദേവസ്യ, കുട്ടികൃഷ്ണൻ, ബാബുരാജ് എന്നിവർ മാലോത്ത് നടന്ന ചടങ്ങിന് നേതൃത്വം നൽകി.

No comments