Breaking News

വിവാഹ ദിവസം യുവതി കുളിമുറിയിൽ തൂങ്ങി മരിച്ചു




കോഴിക്കോട്: വിവാഹ ദിവസം രാവിലെ വധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിയായ മേഘയാണ് ആത്മത്യ ചെയ്തത്. 30 വയസ്സായിരുന്നു. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ. മേഘ പഠിക്കുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

മേഘയുടെ വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തിൽ അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂട്ടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയിൽ കയറി വാതിലടച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാത്തതിനെ തുടർന്ന് വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.

പിന്നീട് ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് കുളിമുറിയി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂർ പൊലീസ് അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സുനിലയാണ് അമ്മ. സഹോദരൻ ആകാശ്.

No comments