Breaking News

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വഴിയാത്രക്കാരൻ കാറിടിച്ചു മരിച്ചു ബേക്കൽ ടി.ടി. റോഡ് ഗിരീഷ് ഭവനിൽ വി.പി. ബാലകൃഷ്ണൻ (63) ആണ് മരിച്ചത്




പാലക്കുന്ന് : ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന വഴിയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ബേക്കല്‍ ടി.ടി. റോഡ് ഗിരീഷ് ഭവനില്‍ വി.പി. ബാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. തൃക്കണ്ണാട്ടെ കോണ്‍ക്രീറ്റ് കട്ടിള, ചെടിച്ചട്ടി വില്‍പനശാലയിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെ ആണ് അപകടമുണ്ടായത്. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം സംസ്ഥാനപാതയിലെ സ്ഥിരം അപകട മേഖലയിലാണ് സംഭവം. കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ് ബാലകൃഷ്ണനെ ആദ്യം ഉദുമ നഴ്‌സിങ് ഹോമിലും പിന്നീട് മംഗ്ലൂരുവിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഇടിച്ച വാഹനം ഉപ്പള ഭാഗത്തുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരേതരായ കണ്ണന്റേയും കുറുമ്പിയുടേയും മകനാണ്.

ഭാര്യ: ലതാദേവി. മക്കള്‍: വിപിന്‍ ലാല്‍ (നിയമ വിദ്യാര്‍ഥി), അരുണ്‍ ലാല്‍ (ഇന്ത്യന്‍ പ്രതിരോധ സേന (ഝാന്‍സി) സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, അമ്പു, പരേതരായ കുഞ്ഞിരാമന്‍, നാരായണന്‍.

No comments