Breaking News

ഭിക്ഷയായി ഒരു രൂപ നല്‍കിയതിന് ഭിക്ഷക്കാരന്‍ സ്ത്രീയെ കുത്തി


ആലുവ: ഭിക്ഷയായി ഒരു രൂപ നല്‍കിയതിന് ഭിക്ഷക്കാരന്‍ സ്ത്രീയെ ആക്രമിച്ചു. ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം.

തമിഴ്‌നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി ഭിക്ഷയാചിക്കാറുണ്ട്.

ഇതുവഴി വന്ന സ്ത്രീയോട് ഭിക്ഷ ചോദിച്ചപ്പോള്‍ അവര്‍ ഒരു രൂപ നല്‍കി. ഇത് ഇഷ്ടപ്പെടാതിരുന്ന ബാലു ഉടനെ സ്ത്രീയുടെ കാലുകളില്‍ കടന്നുപിടിക്കുകയും കൈയിലുണ്ടായിരുന്ന കത്രിക കൊണ്ട് കാലില്‍ കുത്തുകയുമായിരുന്നു.

ആളുകള്‍ എത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട രണ്ട് വിദ്യാര്‍ഥികളും മറ്റൊരു സ്ത്രീയും ഇയാളുടെ പിന്നാലെ ഓടി. സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് ഇറങ്ങിവന്ന ബാലുവിനെ അവര്‍ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പരിക്കേറ്റ സ്ത്രീക്ക് സമീപത്തെ ജില്ല ആശുപത്രയില്‍ ചികിത്സ നല്‍കി


No comments