Breaking News

കാസർകോട് വനംവകുപ്പ് 9 നാടൻ തോക്കുകൾ പിടികൂടി, ചീമേനി സ്വദേശി അറസ്റ്റിൽ


കാസര്‍കോട്: വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒന്‍പതു നാടന്‍ തോക്കുകള്‍ കാസര്‍കോട് വനം വകുപ്പ് പിടികൂടി ഒരാള്‍ പിടിയിൽ, കാസര്‍കോട് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒന്‍പതു നാടന്‍ തോക്കുകള്‍ പിടികൂടിയത് സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ചീമേനി പെട്ടിക്കുണ്ട് സ്വദേശി കെ.വി.വിജയനാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്‌ക്വാഡ് അംഗങ്ങളാണ് തോക്ക് പിടികൂടിയത്

No comments