ചിറ്റാരിക്കാൽ ബി.ആർ.സി യിൽ രണ്ട് ദിവസമായി നടന്ന ഉല്ലാസഗണിതം അനുരൂപീകരണ ശില്പശാല സമാപിച്ചു
പരപ്പ: ലളിതമായ കളികളിലൂടെ സ്വാഭാവികമായി ഗണിതപഠനം സാധ്യമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ഉല്ലാസഗണിതം പരിപാടി ഭിന്നശേഷി കുട്ടികളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉല്ലാസഗണിതം പരിശീലന പരിപാടി ചിറ്റാരിക്കാൽ ബി.ആർ.സി യിൽ രണ്ട് ദിവസമായി നടന്നു. വിദ്യാലയങ്ങളിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധിക പിന്തുണ നൽകാനായി ഒരുക്കിയ സ്പെഷ്യൽ കെയർ സെൻററുകളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർക്കൊപ്പവും , വീടുകളിൽ രക്ഷിതാക്കൾ ക്കൊപ്പവും രസകരമായ ഗെയിമുകൾ കളിക്കുന്ന രൂപത്തിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ചിറ്റാരിക്കാൽ ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കാസിം. ടി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
സി. അർ. സി കോഡിനേറ്റർ ആയ നിഷ.വി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ജസ്റ്റിൻ മാത്യു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ഷിനിഫിലിപ്പ് , ഷേർലിസിറിയക്ക് , ഗ്രേസമ്മ എം.എ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
No comments