''വിഷുവിന് വിഷരഹിത പച്ചക്കറി' സിപിഐഎം ബിരിക്കുളം ലോക്കൽ കമ്മിറ്റിയുടെ ജൈവ പച്ചക്കറി കൃഷിക്ക് വിത്തിട്ടു
ബിരിക്കുളം: വിഷുവിന് വിഷരഹിത ജൈവ പച്ചക്കറി എന്ന സിപിഐഎം ആഹ്വാനത്തിന്റെ ഭാഗമായി ബിരിക്കുളം ലോക്കൽ കമ്മിറ്റിയും ജൈവ പച്ചക്കറി കൃഷി തുടങ്ങി. ബിരിക്കുളം വയലിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു .പി എൻ രാജ്മോഹൻ അധ്യക്ഷനായി.വി രാജേഷ്, ടി എ രവീന്ദ്രൻ, പി പത്മനാഭൻ, രമ സുരേശൻ, വി കെ കുഞ്ഞികൃഷ്ണൻ, പി രാഘവൻ, കെ വി ജയലക്ഷ്മി, രജനി സുരേശൻ, കെ ഷാജി എന്നിവർ സംസാരിച്ചു .ലോക്കൽ സെക്രട്ടറി വി മോഹനൻ സ്വാഗതം പറഞ്ഞു
No comments