Breaking News

കോവിഡ് വ്യാപനം ; ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം നിയന്ത്രണം ചടങ്ങുകൾ ഓൺലൈനായി മാത്രം


വെള്ളരിക്കുണ്ട്: കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ താൽക്കാലികമായി പ്രവേശനം നിരോധിച്ചതായുള്ള സർക്കാർ ഉത്തരവിറങ്ങി. ചടങ്ങുകളും വഴിപാടുകളും നേർച്ചകളും മറ്റും ഓൺലൈനായി നടത്തണം. ഇത് സംബന്ധിച്ച് ആരാധനാലയ കമ്മറ്റി ഭാരവാഹികൾക്ക് പോലീസ് അറിയിപ്പ് കൊടുത്തു കഴിഞ്ഞു. ആൾക്കൂട്ടത്തിലുടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാരിൻ്റെ പ്രത്യേക നിയന്ത്രണം. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.

No comments