Breaking News

അർഹരായവർക്ക് ആനുകൂല്യം നിഷേധിക്കുവെന്ന് ആരോപിച്ചും, അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും സിപിഐഎം നേതൃത്വത്തിൽ ബളാൽ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിലെ അഴിമതിക്കെതിരെയും,  സർക്കാർ നടപ്പിലാക്കുന്ന ജനകീയ പദ്ധതികൾ അർഹരായവർക്ക് എത്തിക്കുന്നതിനുള്ള അനാസ്ഥയ്ക്കെതിരെയും സിപിഐഎം എളേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബളാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബളാൽ ടൗണിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്തോഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റഗം പി.ജനാർദ്ദനൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.സി സാബു സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റിയംഗം ടി.പി തമ്പാൻ അധ്യക്ഷനായി. പി.ആർ ചാക്കോ, സി.വി ഉണ്ണികൃഷ്ണൻ, കെ.ദിനേശൻ എന്നിവർ സംസാരിച്ചു.

No comments