
ഭീമനടി: വേനൽ ചൂടിന്റെ കാഠിന്യം ഏൽക്കാതെ വറ്റിയ തോട്ടിലെ മണലിന്റെ കുളിരും ചുറ്റും വനഭംഗിയും അതിന്റെ കുളിർക്കാറ്റും എല്ലാം ആസ്വദിച്ച് നടത്തിയ യുവജന സമ്മേളനം ഏറെ വ്യത്യസ്ഥമായി. ഡിവൈഎഫ്ഐ ബിരിക്കുളം മേഖല സമ്മേളനമാണ് ഏറെ വ്യത്യസ്ഥമായത്. കുറുഞ്ചേരി യൂണിറ്റാണ് സമ്മേളനം ഏറ്റെടുത്തത്. അതിനായി പി വി സനീഷ് ചെയർമാനും ടി അനീഷ് കൺവീനറുമായി സംഘാടകസമിതിയും രൂപീകരിച്ചു. വേനൽ കടുത്തതിനാൽ സമ്മേളനം ഒരു പ്രകൃതി സൗഹൃദ സമ്മേളം നടത്താനാണ് സംഘാടകസമിതി തീരുമാനിച്ചത്. ഇതിനായി കുറുഞ്ചേരി എകെജി വായനശാലയുടെ സമീപത്തായി ഒഴുകുന്ന തോട്ടിൽ വെള്ളം പൂർണമായം വറ്റിയ ഭാഗം തെരഞ്ഞെടുത്തു. തോടിനോട് ചേർന്ന് ഒരുഭാഗം പ്ലാച്ചിക്കര വനവും, മറുഭാഗം കാലിക്കടവ് കുറുഞ്ചേരി പെരിയങ്ങാനം റോഡും ആയതിനാൽ ഇത് സമ്മേളന പ്രതിനിധികൾക്ക് കുളിരുള്ള ഓർമ്മയും യാത്രക്കാർക്ക് കൗതുക കാഴ്ചയുമായി. തോട്ടിൽ കസേരകളും മേശകളും ഒരുക്കി ചെറിയ താൽക്കാലിക സ്റ്റേജും തയ്യാറാക്കി പന്തലുകളോ മറ്റ് മറയോ ഇല്ലാതെയായിരുന്നു 60 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം.സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ രാജു ഉദ്ഘാടനം ചെയ്തു. കെ വിനീഷ് അധ്യക്ഷനായി.എം വി രതീഷ്, കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വിനീഷ് (പ്രസിഡന്റ്), പി ബീന, ജിതേഷ് (വൈസ് പ്രസിഡന്റ്), എം കെ ധനേഷ് (സെക്രട്ടറി), കെ സനോജ്, പി വിജിത്ത് (ജോയിന്റ് സെക്രട്ടറി), തോമസ് (ട്രഷറർ).
No comments