Breaking News

ഇരിയ ഗവ.ഹൈസ്ക്കൂളിൽ ഗണിത ലാബ് പ്രവർത്തനമാരംഭിച്ചു സ്കൂൾ പ്രധാനധ്യാപിക ഷോളി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു


ഇരിയ : ഗണിത പഠനം പ്രവർത്തനാധിഷ്ഠിതവും രസകരവുമാക്കുന്നതിനായി എൽ. പി വിഭാഗം കുട്ടികൾക്കായുള്ള ഗണിത ലാബ് ഒരുക്കി. സംഖ്യാബോധം,സങ്കലനം , വ്യവകലനം തുടങ്ങിയ അടിസ്ഥാന ഗണിത ക്രിയകൾ  താല്പര്യപൂർവം ഗണിത കളികളിലൂടെ സ്വായത്തമാക്കുന്നതിനു വേണ്ടിയുള്ള ഗണിത പഠനോപകരണങ്ങളാണ് ഒരു ദിവസത്തെ ശില്പശാലയിൽ നിർമ്മിക്കപ്പെട്ടത്. സ്കൂൾ ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യൻ ശില്പശാല ഉദ്ഘാടനം ചെയ്തു . ബി.ആർ .സി ട്രയിനർ പി. രാജഗോപാലൻ നേതൃത്വം നല്കി. എസ്.ആർ.ജി കൺവീനർ സുലേഖ എം. പി അദ്ധ്യക്ഷത വഹിച്ചു. സരിത വി.വി സ്വാഗതവും ഷീജ പി.വി നന്ദിയും പറഞ്ഞു. ഹോസ്ദുർഗ്ഗ് ബി. ആർ സി സ്പെഷലിസ്റ്റ് അധ്യാപകർ, സി.ആർ സി കോർഡിനേറ്റർമാർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.

No comments