Breaking News

ഡ്രൈവിങ് പഠനത്തിനിടെ അപകടം; കച്ചാ ബദാം ഗായകൻ ആശുപത്രിയിൽ


സോഷ്യൽ മീഡിയയിൽ കച്ചാ ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകർ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. ഇന്നലെ ഉണ്ടായ അപകടത്തിൽ നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തിടെ വാങ്ങിയ കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം. ബംഗാളിലെ കരാള്‍ജൂര്‍ എന്ന ഗ്രാമത്തിലാണ് ഭൂപന്‍ ഭട്യാകറും കുടുംബവും താമസിക്കുന്നത്. ബദാം വില്‍പന പ്രധാനവരുമാന മാര്‍ഗമായ ഭൂപന്‍ ആളുകളെ ആകര്‍ഷിക്കാനാണ് പാട്ട് പാടുന്നത്. വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളും ആക്രിയുമാണ് പകരം വാങ്ങിയിരുന്നത്. എന്നാല്‍ കച്ചവടത്തിനായി പാടുന്നതിനിടയ്ക്കാണ് ആരോ ഒരാള്‍ പാട്ട് ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടതോടെയാണ് വൈറലാകുന്നത്. തുടര്‍ന്ന് ഇത് തന്‍റെ വരികളാണെന്ന് അവകാശപ്പെട്ട് ഭൂപന്‍ രംഗത്തെത്തിയിരുന്നു. പിന്നീടങ്ങോട്ട് ഭൂപന്‍ വിചാരിക്കാത്തത്ര ഉയരങ്ങളിലേക്കെത്തുകയായിരുന്നു.

'കചാ ബദാം' എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായി തുടരമ്പോൾ തന്നെ പുതിയ പ്രഖ്യാപനവുമായി ഭൂപന്‍ ഭട്യാകര്‍ രംഗത്തുവന്നിരുന്നു. താന്‍ ബദാം വില്‍പ്പന നിര്‍ത്തുകയാണെന്നും ജീവിതസാഹചര്യം മെച്ചപ്പെട്ടുവെന്നുമാണ് ഭൂപന്‍ വ്യക്തമാക്കിയത്. 'കചാ ബദാം' പാട്ട് വൈറല്‍ ആയതോടെ കഴിഞ്ഞ ദിവസം ഒരു മ്യൂസിക് കമ്പനി, പാട്ടിന്റെ റോയല്‍റ്റിയായി ഒരു ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

No comments