Breaking News

കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പ്രവർത്തനം ഉടൻ ആരംഭിക്കും: ഇ.ചന്ദ്രശേഖരൻ എം.എൽ.എയുടെ സബ്മിഷന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്


കാഞ്ഞങ്ങാട്: സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്ന തിനായാണ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കാഞ്ഞങ്ങാട് അനുവദിച്ചത്.

ഈ ആശുപത്രിക്കായി 9.30 കോടി രൂപ ചെലവിൽ 3000 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ഫെബ്രുവരി മാസം ഉദ്ഘാടനം  കഴിഞ്ഞതാണ്. ഒരു വർഷം കഴിഞ്ഞിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആവശ്യമയ തസ്തികകൾ സൃഷ്ടിച്ച് ആശുപത്രി പ്രവർത്തനം തുടങ്ങാത്ത സാഹചര്യത്തിലാണ് ഇ.ചന്ദ്രശേഖരൻ എം.എൽ .എ   സബ്മിഷനിലൂടെ നിയമസഭയിൽ വിഷയം അവതരിപ്പിച്ചത്. ആരോഗ്യ മന്ത്രി  വീണ ജോർജ്  ആശുപത്രി പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.    ഒ.പി ,ഐ.പി, കാഷ്വാലിറ്റി , ലേബർ റൂം, ഓപറേഷൻ തീയറ്റർ, ഐ.സി.യു തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി കെട്ടിടമാണ് സജ്ജമാക്കിയിട്ടുള്ളത് എന്നും നിലവിൽ കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലികൾ അന്തിമ ഘട്ടത്തിലാണെന്നും മറുപടി നൽകി.  ട്രാൻസ്ഫോർമർ  കേബിളിന്റെയും ജനറേറ്റർ സ്ഥാപിക്കുന്നതിന്റെയും പ്രവൃത്തികൾ നടന്നു വരുന്നതായും ഫയർ ഫൈറ്റിംഗ് പ്രവർത്തികളും ലിഫ്റ്റ്

സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും നടന്നു വരുന്നതായും ആശുപതി പ്രവർത്തിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും അൾട്ര സൗണ്ട് മെഷീൻ, ഇ.സി.ജി മെഷീൻ, ഫോട്ടോതെറാപ്പി യൂണിറ്റ് തുടങ്ങിയ ആവശ്യമായ എല്ലാ ഉപകരണങ്ങളും ആവശ്യമായ ഫർണ്ണിച്ച റുകളും കെ.എം.എസ്.സി.എൽ മുഖാന്തിരം ലഭ്യമാക്കി വരുന്നതായും 

ഈ സർക്കാർ അധികാരമേറ്റ ശേഷം 2011 സെപ്റ്റംബർ മാസ (22.09.2021 al mug (one) mo. 168/2021/mm mon പ്രകാരം) സ്റ്റാഫ് നഴ്സ് - 7, ഫാർമസിസ്റ്റ് - 2, ക്ലാർക്ക് - 2. ഓഫീസ് അറ്റൻഡ് 1 എന്നിങ്ങനെ 17 തസ്തികകൾ ഈ ആശുപത്രിയിൽ സൃഷ്ടിച്ചിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.


ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ ആശുപത്രി പ്രവർത്തന സജ്ജമാക്കുന്നതിന് അനിവാര്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആവശ്യമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തികകൾ അനുവദിച്ച് ഉപകരണങ്ങൾ സജ്ജീകരിച്ച് എത്രയും വേഗത്തിൽ. ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി.

No comments